ഒറ്റയ്ക്കുള്ള യാത്രയുടെ മുഷിച്ചിൽ മാറ്റാനാണ് പതിവുപോലെ ചുറ്റുപാടുമുള്ള ആളുകളിലേക്ക് കണ്ണ് തിരിഞ്ഞത്.ഇന്നലെ വളരെ വൈകി ഉറങ്ങിയത് ഇന്ന് യാത്ര ഒറ്റയ്ക്കാനെന്നറിഞ്ഞിട്ടായിരുന്നു ....4 മണിക്കൂറോളം ഉള്ള ഈ യാത്രയിൽ അടുത്ത കാലത്താണ് ഇത്രയും ഒറ്റയ്ക്കായത് .വിരസമായ ഈ ഏകാന്തത ഒഴിവാക്കാനായിരുന്നു ഇന്നു വെളുപ്പിന് 6 മണിക്ക് റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെടേണ്ട ഞാൻ നേരം വെളുപ്പിന് 3.30 കഴിഞ്ഞിട്ടും ഉറങ്ങതിരുന്നത്....കാരണം ഉറക്കിന്റെ ആലസ്യം കൊണ്ട് വണ്ടിയിലിരുന്നു നന്നായി ഉറങ്ങിക്കൊള്ളുമല്ലോ....പതിവിനു വിപരീതമായി ഒട്ടും ഉറങ്ങിയില്ല എന്നു മാത്രമല്ല
ലാപ്ടോപിലെ ഏതെങ്കിലും സിനിമയിൽ 4 മണിക്കൂറിനെ തളച്ചിടാൻ തോന്നിയതുമില്ല..ട്രെയിനിൽ അടുത്ത സീറുകളിലായി ഇരിക്കുന്ന കുറച്ചു കുട്ടികൾ ....എല്ലാം പെണ്‍കുട്ടികൾ....!.
നല്ല ഭംഗിയുള്ള ഒരു കൊച്ചു കുട്ടിയും അതിനകത്ത് ഉണ്ടായിരുന്നു...കൈകളിൽ ഉണ്ടായിരുന്ന മൊബൈലിൽ പരസ്പരം ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു എല്ലാവരും....മറിയും മറിഞ്ഞും ഫോട്ടോയ്ക് പോസ് ചെയ്തു പോകുന്ന അവരെ കണ്ടപ്പോൾ എന്നും കൂട്ടത്തോടെ പോയിരുന്ന പഴയ യാത്ര മാത്രമേ മനസ്സില് കയറി വന്നുള്ളൂ....
നല്ല ഭംഗിയുള്ള ആ കൊച്ചു കുട്ടിയോട് എല്ലാവരും ആന്ഗ്യ ഭാഷയിൽ ചോദിക്കുന്നത് കണ്ടപ്പോഴാണ് അവരെ കൂടുതൽ ശ്രദ്ധിച്ചു നോക്കിയത് ....ശബ്ദത്തിന്റെ ....താളത്തിന്റെ... ....കിളികളുടെ പാട്ടുകളുടെ ....മഴത്തുള്ളി കിലുക്കത്തിന്റെ ...ഒന്നിന്റെയും ശബ്ദ കോലാഹലങ്ങളില്ലാത്ത ലോകത്ത് ജീവിക്കുന്ന ഒരു കൊച്ചു സുന്ദരി ... കൈവിരലുകളിലൂടെ ശബ്ദത്തെ കീഴടക്കുന്നവരുടെ ലോകം....
ഓരോ ചലനങ്ങളും ഓരോ ശബ്ദത്തിന്റെ പ്രതിരൂപങ്ങൾ ......
ആ കുട്ടിയെ തന്നെ നോക്കിയിരുന്നപ്പോഴായിരുന്നു കണ്ണിനീറനണിയിച്ച ഒരു സത്യം തിരിച്ചറിഞ്ഞത് ...അതിൽ ആർക്കും സംസാരിക്കാനോ കേൾക്കനൊ കഴിയുമായിരുന്നില്ല എന്ന സത്യം ......ഇന്നു വരെ ഈ ലോകത്തിന്റെ ശബ്ദ ആസ്വദിക്കാൻ ഭാഗ്യം ലഭിക്കാത്തവർ ...ഒന്നും പറയുവാൻ തോന്നുന്നില്ല ....ചിലപ്പോൽ ചില കാര്യങ്ങൾ അങ്ങനെ ആണ് .നമ്മുടെ ചിന്തകൾ ക്കും അപ്പുറം ആയിരിക്കും യാഥാർത്ഥ്യം .
ശബ്ദമില്ലാത്ത ആ ലോകത്ത് അവർ അവരുടേതായ സന്തോഷം കണ്ടെത്തുന്നു.വഴക്കു കൂടുന്നു...കളിയാക്കുന്നു. പൂരണതയിൽ ഈ ലോകത്ത് ജനിച്ചിട്ടും ഈ ലോകം നന്നായി ആസ്വദിക്കാതെ ജന്മം പാഴാക്കുന്ന എന്നെ പോലുള്ളവരെ ഞാൻ സ്വയം എന്ത് വിളിക്കണം എന്നറിയില്ല ....
എത്ര നാൾ അവരെ ഞാൻ അവരുടെ മുഖങ്ങൾ ഓർത്തിരിക്കും എന്ന് പറയാൻ കഴിയില്ല....പക്ഷെ ഇന്ന് മുഴുവൻ അവരുടെ മുഖങ്ങൾ എന്റെ മനസ്സിൽ ഭദ്രമാണ് ...........