അന്വേഷണം
എന്റെ കവിതകൾക്ക് ആരോ
വിലക്കേർപ്പെടുത്തിയിരിക്കുന്നു...
ഇരുണ്ട യാമങ്ങളിൽ ഞാൻ
നിന്നെ മറന്നു തുടങ്ങിയിരിക്കുന്നു ...
മറന്നു തുടങ്ങിയ മുഖങ്ങളിൽ ...
ഞാൻ എന്റെ സ്വത്വത്തെ
അന്വേഷിച്ചു കൊണ്ടേയിരിക്കുന്നു ....
വെയിലിലും നിലാവിലും
ഞാൻ നിന്നെ തേടി കൊണ്ടിരിക്കുന്നു....
പല ഋതുക്കളിൽ ...
മഴയിലും മഞ്ഞിലും ....
കൂരിരുട്ടിന്റെ കവാടത്തിലും ...
ഇവിടെ എന്റെ ഹൃദയതിനരികെ
രക്തവാഹിനികൾക്കിടയിലും ...
ഞാൻ നിന്നെ തിരഞ്ഞു കൊണ്ടേയിരിക്കുന്നു....
സുജിത്ത് 2015