നിന്നെ ഞാൻ മറന്നു തുടങ്ങിയിരിക്കുന്നു ....
നിന്റെ ഓർമകൾക്ക് മരണക്കുറി വന്നിരിക്കുന്നു ....
ഒരു നെടു നീളൻ കവിത എഴുതി
നിന്നെ ഓർമിക്കാമെന്നു കരുതി
പേന തപ്പി നോക്കിയപ്പോൾ
പേന വെച്ചതെവിടെ എന്നു മറന്നു പോയിരിക്കുന്നു .
അവസാനം, കിട്ടിയ മുറിപ്പെൻസിൽ
എടുത്ത് എഴുതാൻ ഇരുന്നപ്പോൾ
ഞാൻ അക്ഷരങ്ങളും മറന്നു പോയിരിക്കുന്നു ....
സുജിത്ത് 2015
