ദാദ്രി -കാഴ്ചകൾക്കപ്പുറം ....
ദാദ്രി ഒരു തിരിച്ചു പോക്കാണ് ... ഡിജിറ്റൽ ഇന്ത്യയിൽ നിന്നു നൂറ്റാണ്ടുകൾ പിന്നിലോട്ടുള്ള നടത്തം ...സാംസ്‌കാരിക പൈതൃകം അവകാശപ്പെടുകയും കാട്ടാളിത്ത മനോഭാവം വെച്ചു പുലർത്തുകയും ചെയ്യുന്ന ഒരു സമൂഹത്തിനു മുന്നോട്ടുള്ള പ്രയാണം വളരെയേറെ കഠിനമായിരിക്കും ..യഥാർത്ഥത്തിൽ ദാദ്രിയിൽ സംഭവിച്ചത് , മാധ്യമങ്ങളും സോഷ്യൽ മീഡിയകളും ആരോപിക്കുന്ന പോലെ കൃത്യമായ സംഘ പരിവാർ ഫാസിസ്റ്റ് അജണ്ടയാണോ അവിടെ നടപ്പിലായത് ?? അതോ ഭീതിതമായ സാമൂഹ്യ അധപതനത്തിന്റെ നേർകാഴ്ചയോ?
കേരളത്തിലെ അടക്കമുള്ള മാധ്യമങ്ങൾ ആഘോഷിക്കുന്ന പോലെ കേവലം ഭരണകൂടത്തിന്റെ ഒത്താശയോടു കൂടി നടപ്പിലാക്കിയ ഹിന്ദുത്വ ഭീകരതയാണ് സെപ്റ്റംബർ 28 നു നടന്ന ഈ ദാരുണ കൊലപാതകം എന്ന് വിശ്വസിക്കുന്നത് ഒരു പക്ഷെ രാഷ്ട്രീയ മുതലെടുപ്പിനു ഉപകരിച്ചേക്കാം ... ഭരണകൂട ഫാസിസവും ഹിന്ദുത്വ ഭീകരതയും ആണ് ഇതെന്നു പൊതുസമൂഹത്തിനു മുന്നിലെത്തിക്കുമ്പോൾ ,ഇന്ത്യയിൽ നിലവിൽ ഉള്ള മതേതര കാഴ്ച്ചപാടുകൾക്കും സഹവർത്തിത്വത്തിനും ആണ് മുറിവേൽക്കുന്നത് ..ഇങ്ങു കേരളത്തിൽ കേരള വർമ കോളേജിൽ അതിന്റെ അലയൊലികൾ ഉണ്ടായെങ്കിൽ അതിന്റെ വ്യാപ്തി അനുമാനിക്കാം ...കഴിഞ്ഞ ദിവസങ്ങളായി ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നയങ്ങളിൽ പ്രതിഷേധിച്ച് സാമൂഹ്യ -സാംസാരിക നായകന്മാരുടെ രാജി പ്രഖ്യാപനത്തിന്റെ ഒരു നിര തന്നെ കണ്ടു ..ഭരണകൂടം കൃത്യമായ തിരക്കഥയോടു കൂടി നടപ്പിലക്കിയതാണ് ഇതെങ്കിൽ മതേരത്വ - ജനാധിപത്യ രാഷ്ട്രത്തിന് ഇതൊട്ടും ഭൂഷണമല്ല ...തീര്ച്ചയായും എതിർക്ക പെടെണ്ടതും ഉന്മൂലനം ചെയ്യേണ്ടതുമായ പ്രവണതയാണ് ...
എന്നാൽ അനാഗരികമായ മനസ്ഥിതി വെച്ചു പുലർത്തുന്ന പല ഉത്തരേന്ത്യൻ ഗ്രാമങ്ങളെയും നാം മുന്പും കണ്ടിട്ടുള്ളതാണ് ...ആ വ്യവസ്ഥിതിയും അവരുടെ മനോഭാവും ആണ് മാറേണ്ടത് ...അന്നൊന്നും കാണിക്കാത്ത മാധ്യമ ഇടപെടലുകൾ ഇന്ന് മതത്തിന്റെ പേരിൽ കാണിക്കുമ്പോൾ സമൂഹം പേടിക്കണം ...ഇതിനെയൊന്നും മതത്തിന്റെ കണ്ണ് കൊണ്ട് മാത്രമല്ല കാണേണ്ടത്...സാംസ്കാരിക കാഴ്ച് പാടിലായിരിക്കണം കാണേണ്ടത്..സാമൂഹ്യവും സാംസ്കാരികവുമായ മാറ്റങ്ങൾ വേണം .എതിർക്കേണ്ടത് എതിര്ക്കുക തന്നെ വേണം ..അതാണു ജനാധിപത്യത്തിന്റെ ശക്തിയും ...പക്ഷെ എതിർക്കപെടേണ്ടത് എന്താണെന്നു രാഷ്ട്രീയ നേതൃത്വത്തിനും മാധ്യമങ്ങള്ക്കും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം ..അല്ലായെങ്കിൽ അറിഞ്ഞോ അറിയാതെയോ പുതിയ ഗുജറാത്തും മാറാടും ഉണ്ടായിക്കൊണ്ടിരിക്കും ...
ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മാധ്യമങ്ങളും ഭരണകൂടവും കൃത്യമായ നിലപാടുകൾ കൈ കൊണ്ടില്ലേൽ അതിന്റെ ഭവിഷ്യത്തുകൾ ധാരുണമായിരിക്കും ....അല്ലെങ്കിൽ ഭാരത്തിന്റെ മണ്ണിൽ കണ്ണുനീർ പൊടിഞ്ഞു കൊണ്ടേയിരിക്കും ...ആ കണ്ണീരിൽ നിന്ന് പുതിയ സരയൂ നദികൾ ജന്മമെടുക്കും...
സുജിത്ത് 2015

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ