ഒരു പൂനെ യാത്ര ....
ഗവണ്മെന്റ് ചിലവിൽ അങ്ങോട്ടും ഇങ്ങോട്ടും യാത്ര സൗജന്യമായിരുന്ന ഞങ്ങൾക്ക് സ്വന്തം ചിലവിനു പോലും അവിടെ നിന്ന് നയാപൈസ എടുക്കേണ്ടി വന്നിട്ടില്ല.ഞങ്ങൾ ഈ അനുഭവിക്കുന്ന സൗജന്യങ്ങൾ ഒരു പക്ഷെ ഈ കുട്ടിക്കും അവകാശപെട്ടതല്ലേ എന്നൊരു ചോദ്യം മാത്രമായിരുന്നു അപ്പോൾ എന്റെ മനസ്സില് ഉണ്ടായിരുന്നത് ....മാറി മാറി വരുന്ന ഭരണകൂടങ്ങളുടെ കാനേഷുമാരി കണക്കിൽ പോലും ഭാഗമാവാത്തവർ ....
എന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന നൂറു രൂപ നോട്ടുകളുടെ യഥാർത്ഥ ഉടമകളെ ഞാൻ ആ നിമിഷം കാണുകയായിരുന്നു ...ഒരു നേരത്തെ ഭക്ഷണത്തിന് കൈ നീട്ടുന്ന ആ അഞ്ചു വയസ്സു കാരിയെ....സഹതാപമല്ല എനിക്കപ്പോൾ തോന്നിയത് ...ഭരണ കൂടത്തോടുള്ള വെറുപ്പായിരുന്നു .....വാശി പിടിച്ച കോളയ്ക്ക് പകരം വേറെ ഏതോ പാനിയം വാങ്ങിച്ചു കൊടുത്തു ....സ്വയം കുടിച്ചു തീർക്കുന്നതിനു പകരം മറ്റുള്ളവർക്ക് കൂടി പങ്ക് വെച്ച് കൊടുക്കുന്നത് കണ്ടപ്പോൾ കുറച്ചു കൂടി നീറുകയായിരുന്നു മനസ്സ്...
കൃത്യമായ വിതരണ മാർഗങ്ങൾ ഇല്ലാതെ കൃത്യ വിലോപം കൊണ്ട് മാത്രം കെട്ടി കിടന്നു നശിക്കുന്ന നമ്മുടെ ഭക്ഷ്യ ഉത്പന്നങ്ങളെ പറ്റി ചിന്തിച്ചു നോക്കുക ..നമ്മുടെ ഭരണകൂടങ്ങൾ മൗനം പാലിക്കുന്ന കാലത്തോളം ഭക്ഷണത്തിന് കൈ നീട്ടുന്ന തലമുറകളെ നമ്മുടെ ഭാരതം സൃഷ്ടിച്ചു കൊണ്ടേയിരിക്കും .....അപ്പോഴും നമുക്ക് ബീഫ് നിരോധനത്തെ കുറിച്ചും പോണ്‍ സൈറ്റ് നിരോധനത്തെ കുറിച്ചും ചര്ച്ച ചെയ്തു കൊണ്ടെയിരിക്കാം ....
സുജിത്ത് ....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ