2014 ഡിസംബർ 21, ഞായറാഴ്‌ച

ചത്ത പല്ലി ........

"ഞാൻ ഇന്നലെ വരെ കണ്ടിരുന്നത് ഒരു ചത്ത പല്ലിയെ  ആയിരുന്നു  എന്നറിഞ്ഞപ്പോൾ മനസ്സിൽ  ഒരു നീറ്റൽ തോന്നുന്നു.തിരിച്ചറിയാതെ പോയതിന് .......ചിലയ്ക്കാതെ, മച്ചിൽ എന്നെ തുറിച്ചു നോക്കിയിരുന്നപ്പോൾ 
ഒരിക്കലും കരുതിയില്ല ,ആത്മാവില്ലാതെ എന്നോ ഉപേക്ഷിച്ച ,ജീർണിച്ച വസ്ത്രമായിരുന്നു നീയെന്ന ചത്ത പല്ലി  എന്നത് .............

2014 ഡിസംബർ 7, ഞായറാഴ്‌ച

"ഇന്ന് തെളിഞ്ഞ ആകാശത്തിൽ ഉദയസൂര്യനെ കണ്ടു നിന്നപ്പോൾ
 അറിയാതെ ഓർത്തു  പോയത് എന്നോ മറന്നു പോയ സ്വപ്നങ്ങളുടെ ബാക്കിപത്രമായിരുന്നു.പ്രഭയില്ലാതെ ,കത്തിജ്വലിക്കാതെ  ഒരു ചുവന്ന അഗ്നിഗോളം .കേവല  യാഥാർത്യങ്ങൾക്കപ്പുറ൦ എന്നോ തിരികെട്ടുപോകാറായ,പൂർണതയിൽ ഒരിക്കലും എത്താതെ പോയേക്കാവുന്ന വെളിച്ചം ......ഇന്നതു മങ്ങി തുടങ്ങിയിരിക്കുന്നു ,ഇരുണ്ട നിഴലുകൾ അതിനെ പിന്തുടര്ന്നു കൊണ്ടേയിരിക്കുന്നു........ഉദിക്കുന്നതിന് മുൻപേ അതിനെ മരണം വിളിച്ചു കൊണ്ടേ ഇരിക്കുന്നു....അടുത്തേക്ക് ....വളരെ അടുത്തേക്ക് .......

2014 ഡിസംബർ 5, വെള്ളിയാഴ്‌ച

 " ഇന്നു നിന്നെ,കണ്ടപ്പോൾ തിരിഞ്ഞു നോക്കാതിരുന്നത് ഒരു അനിവാര്യത ആയിരുന്നു....കാലത്തിന്റെ  അനിവാര്യത .....എന്നും കാണാൻ കൊതിച്ചിരുന്ന ഒരു മുഖം ഒരു  നിശ്വാസത്തിന്റെ അപ്പുറത്തും ഇപ്പുറത്തും നിന്നപ്പോഴും  നിന്റെ കണ്‍ മിഴികൾ എന്റെ മുഖത്തു പതിഞ്ഞപ്പോഴും നിന്റെ കണ്ണുകളിലേക് ഞാൻ നോക്കാതിരുന്നത് എന്റെ ആവശ്യങ്ങള്ക്കും അപ്പുറം അത് ആഗ്രഹിച്ചത്  കാലമായിരുന്നു എന്നത് കൊണ്ടാണ് ........കാലം....."


                                                                                                     ഓർമ്മക്കുറിപ്പുകൾ‍ .......

2014 ഡിസംബർ 4, വ്യാഴാഴ്‌ച

"വിടാൻ മടി  കാണിച്ച നിന്റെ വിരൽതുമ്പിൻ സ്പർശം എന്റെ വിരലുകളിൽ ഇന്നുമുണ്ട് ...."

                                                                                                         ഓർമ കുറിപ്പുകൾ ......
"നിന്റെ  മക്കൾ  നിന്റെ മക്കളല്ല .ജീവിതത്തിന്റെ  സ്വന്തം അഭിലാഷത്തിന്റെ പുത്രന്മാരും പുത്രികളുമാണവർ.അവർ നിന്നിലൂടെ  വളരുന്നു .എന്നാൽ നിന്നിൽ  നിന്നല്ല .നിനക്ക് നിന്റെ സ്നേഹം അവര്ക്കായി നല്കാം .പക്ഷെ നിന്റെ ചിന്തകൾ നല്കരുത് .എന്തെന്നാൽ അവര്ക് അവരുടേതായ ചിന്തകൾ ഉണ്ട് ...."


                                                                                             ------  ഖലീൽ ജിബ്രാൻ ..