'ചില തിരിച്ചറിവുകൾ അതു ജീവിതത്തിൽ ഒരു അനിവാര്യതയാണ് .അവനവനെ കുറിച്ച ഒരു മനുഷ്യന് എന്ന് തിരിച്ചരിവുണ്ടാകുന്നുവോ അന്നവന് മോക്ഷപ്രാപ്തിയുണ്ടാകുന്നു .കേൾക്കുമ്പോൾ ആത്മീയത ആണോ സംസാര വിഷയം എന്ന് തോന്നിയെങ്കിൽ തെറ്റി...പറഞ്ഞു വരുന്നത് ജീവിത യഥാര്ത്യങ്ങളെ കുറിച്ചാണ് ...സ്വയം തിരിച്ചറിയുന്നതിനെ കുറിച്ചാണ് .പലപ്പോഴും നമ്മുടെ ഉള്ളിലെ അഗ്നിയെ നമുക്ക് തിരിച്ചറിയാതെ പോകുന്നതാണ് ജീവിതത്തിൽ ഉണ്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ ദുരന്തം ...പലപ്പോഴും സ്വപ്നങ്ങൾ , യഥാര്ത്യങ്ങളുടെ കുത്തൊഴുക്കിൽ കാണതാവുകയാണ് ഒരു മധ്യ വർഗ -ദുർബല ജന വിഭാഗങ്ങൾക്കിടയിൽ എന്നും സംഭവിക്കുന്നത്...എന്നോ തുടങ്ങി ഇനി അവസാനിക്കില്ല എന്നാരോ അവനെ പഠിപ്പിച്ചത് പോലെ ഓരോ കാല ഘട്ട ങ്ങളിലും സ്വപ്നങ്ങളുടെ കനലുകൾ മറവു ചെയ്യപ്പെടുന്നു....ഒരു പക്ഷെ ഞാൻ അടക്കമുള്ള ദുർബല -മധ്യ വർഗ ജന വിഭാഗങ്ങളുടെ സ്വപ്നങ്ങളുടെ മറവു ചെയ്യലിന് കുറ്റം പറയേണ്ടത് ആരെയാണ്..ഒരു പക്ഷെ ഭരണകൂടത്തെ പഴി പറഞ്ഞേക്കാം ...അത് നമുക്ക് സ്വയം രക്ഷപെടാൻ നാം കണ്ടു പിടിക്കുന്ന ഒരു വഴി മാത്രമാണ്...ഒന്നുമില്ലാതെ വരുമ്പോൾ കുറ്റം പറഞ്ഞ് അവസാനിപ്പിക്കാം എന്നുള്ള ഒരു നിശ്വാസം. മാത്രം...ദുർബല ജന വിഭാഗത്തിന്റെ സ്വപ്ങ്ങളുടെ മേലുള്ള അധികാര വർഗ്ഗത്തിന്റെ രക്ഷ്ട്രീയത്തെ കുറിച്ചെല്ല ഇപ്പോൾ പറയുന്നത് ..അതിനുമപ്പുറം കേവല യാഥാർത്ഥ്യങ്ങൾക്കിടയിലെ ഞെരിഞ്ഞു പോകുന്ന സ്വപ്നത്തെ കുറിച്ചാണ് ...അതിനു വേണ്ടത് തിരിച്ചറിവാണ് ...ഓരോ മത ദർശനങ്ങൾക്കിടയിലും കാണാൻ കഴിയുന്നതും ഇത് തന്നെയാണ്...സ്വയം ഉൾകൊള്ളൂന്നതിനെ കുറിച്ച് ...
സി.വി രാമനെന്ന ഭൗതിക ശാസ്ത്ര പ്രതിഭ ഒരു ഇന്ത്യൻ ഫിനാൻഷ്യൽ സർവീസിൽ ജോലി ചെയ്തിരുന്ന ഒരു ഉദ്യോഗസ്ഥനായി നമുക്ക് ഇപ്പോൾ സങ്കലപ്പിക്കാൻ പറ്റുമോ.???രാമൻ എഫെക്റ്റ് എന്ന് പറയുന്ന കണ്ടു പിടുത്തം ഭൗതിക ശാസ്ത്രത്തിൽ എത്ര മാത്രം പ്രസക്തമാണെന്നു ഒരു കുട്ടി പോലും ഇന്ന് നമുക്ക് പറഞ്ഞു തരും..പറഞ്ഞു വരുന്നത് സി വി രാമന്റെ തിരിച്ചറവിനെ കുറിച്ചാണ് . തന്റെ ഭൗതിക ശാസ്ത്രത്തിലെ കഴിവുകളെ ആ ശാസ്ത്ര പ്രതിഭ സ്വയം തിരിച്ചറിഞ്ഞു കൊണ്ടാണ് ഉന്നതമായ തന്റെ ജോലി ഉപേക്ഷിച്ച് ശാസ്ത്ര രംഗത്തേക്ക് ഇറങ്ങി തിരിച്ചത്.ഒരു പക്ഷെ ഒരു ഉദ്യോഗസ്ഥൻ മാത്രമായി ഒതുങ്ങിയിരുന്നെങ്കിൽ ഒരു പക്ഷെ ആ പ്രതിഭയ്ക്ക് നല്ല ഉദ്യോഗസ്ഥനോ നല്ല ശാസ്ത്രജ്ഞനോ ആകാൻ കഴിയാതെ വരുമായിരുന്നു...കാരണം എല്ലാ ഒതുങ്ങി കൂടലിലും കണ്ടു വരുന്നത് ഒരു നിരാശയാണ് ...സ്വയം ശപിക്കുന കാഴ്ച ...ഓരോ നെൽ വിത്തുകളിലും അത് എവിടെ വളരണം എന്നും ആരു ഭക്ഷിക്കണം എന്നും എഴുതി വച്ചിരിക്കുന്നു എന്ന് പറയുന്നത് പോലെ നമ്മളിലും ഓരോ അഗ്നി കെടാതെ സൂക്ഷി ച്ചിട്ടുണ്ട് .അത് ആളി കത്തിക്കനായിരിക്കണം നാം ഓരോരുത്തരും ശ്രമിക്കേണ്ടത്..
സുജിത്ത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ