സ്വപ്നങ്ങളുടെ ഓർമയ്ക്ക് ...
ഇന്ന് സന്ധ്യയിൽ ഏറെ നേരം
നിന്നെയും കാത്തിരുന്നത്
ഒരു ഓർമ പുതുക്കലിന് വേണ്ടി മാത്രമായിരുന്നു...
ഇന്നോളം ഞാൻ കണ്ട സ്വപ്നങ്ങൾക്ക്
നിറച്ചാർത്തു നല്കുവാൻ മാത്രം ....
ഇളം വെയിൽ , നിന്റെ മുഖത്ത്
തഴുകിയപ്പോഴും
കാറ്റ് ,നിന്റെ ചുരുണ്ട മുടി ഇഴകളിൽ
നൃത്തം വെച്ചപ്പോഴും
എനിക്ക് എന്തിനാവും അസൂയ തോന്നിയത്....
ഇന്ന് കായലിൽ നിന്നെ നോക്കി ചിരിച്ച
ഓരോ ജല കണികയും
നിന്നോട് പറഞ്ഞിരുന്നത് എന്തായിരുന്നു .....
ഒരു പക്ഷെ കാത്തിരിപ്പിന്റെ കഥകളാവാം ....
സമുദ്രത്തിലെത്താനുള്ള കാത്തിരിപ്പ് ....
അല്ലെങ്കിൽ ഒരു വലിയ യാത്രയുടെ കഥകൾ
എനിക്ക് നിന്നോട് പറയുവാൻ
ഉള്ളതും ഇത് തന്നെ അല്ലേ ......
കുറെ കാത്തിരിപ്പിന്റെയും യാത്രയുടെയും കഥകൾ ....
ഓർമകൾക്ക് നിറങ്ങൾ നല്കുവാനല്ലേ
ഞാൻ നിന്നെയും കാത്തിരുന്നത് ........
പക്ഷെ ....ആരായിരുന്നു നീ ....??
എന്നോ മൃതിയടഞ്ഞ എന്റെ സ്വപ്നമേ ....
ഇന്ന് സന്ധ്യയിൽ ഞാൻ കണ്ടത്
നിന്നെ തന്നെ ആയിരുന്നില്ലേ....
സുജിത്ത് ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ