വെറുപ്പ് ......
ഒരുമിച്ച് നിന്റെ ഇഷ്ടഗാനം
ഡൌണ്‍ലോഡ് ചെയ്യുമ്പോഴും
നിലത്തു തണുപ്പിൽ
മരവിച്ചു കിടക്കുമ്പോൾ
കെട്ടി പിടിച്ചുറങ്ങിയപ്പോഴും.....
നേരം പുലരുവോളം
നിന്റെ കഥകളെ
എന്റെ ഹൃദയത്തോട്
ചേർത്ത് നിർത്തിയപ്പോഴും ...
നിനക്ക് അവളോടുള്ള പ്രണയത്തെ കുറിച്ച്
കലഹിച്ചപ്പോഴും
ഞാൻ കരുതി
നിന്റെ നാലു ഹൃദയ അറകളിൽ
രണ്ടെണ്ണം
എന്റെ സൗഹൃദത്തിനായിരിക്കുമെന്ന് ......
പക്ഷെ എപ്പോയെങ്കിലും
നിനക്കെന്നോട് പറയാമായിരുന്നില്ലേ ....സഖാവെ ......
അതിൽ നിറയെ
എന്നോടുള്ള വെറുപ്പായിരുന്നുവെന്ന് .......
സുജിത്ത് ---2012
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ