2016 ഫെബ്രുവരി 27, ശനിയാഴ്‌ച

"ഞാൻ ജീവിച്ചിരിക്കുന്നു" 

എനിക്കു തിരിച്ചു വരണം ...
മരണമുഖത്തു  നിന്നും തിരിച്ചു വരണം ...
ജനന- മരണത്തിന്റെ
ജന്മാന്തര കണക്കുകൾക്കപ്പുറത്തു നിന്നും
ഓർമകളിലേക്ക് എനിക്ക് തിരിച്ചു വരണം ....
വരണ്ട രാത്രികളിൽ
മഴ പെയ്യിക്കണം
നിലച്ച ഹൃദയങ്ങളിൽ
ചേക്കേറണം.
വറ്റിയ നിലത്തു
നിളയായി ഒഴുകണം
നിന്റെ മുടിച്ചുരുളിൽ
കൈകൾ  കൊണ്ട് തലോടണം
നിന്റെ കഴുത്തിൽ
മതി വരോളം ചുംബിക്കണം ...
ഭ്രാന്തമായി പൊട്ടിച്ചിരിക്കണം ....
...ആർത്തട്ടഹസിക്കണം ...
ഈ ലോകത്തോട്‌ വിളിച്ചു പറയണം ....
" ഞാൻ ജീവിച്ചിരിക്കുന്നു....."

സുജിത്ത് 2016 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ