2016 മാർച്ച് 17, വ്യാഴാഴ്‌ച

    യക്ഷി 

യക്ഷികൾ മിത്തുകളാണോ ??
ഏകാന്ത മനസ്സിന്റെ
ഭ്രമാത്മക നിർമിതിയോ ?
മലയാറ്റൂരിന്റെ "യക്ഷി"യെ പോലെ ,
പാതി രാത്രിയുടെ നിലാ വെളിച്ചത്തിൽ
ഓരോ യക്ഷിയും ഏകാന്തതയ്ക്ക് കൂട്ടൂ വന്നിരിക്കും  ..
പൂർവ ജന്മ സ്മൃതികളുടെ ..
ഏകാന്തതയുടെ  കഥകൾ പങ്കൂ വെയ്ക്കുവാൻ ...
അതിന്റെ ഓർമകളിൽ പാലപ്പൂവിന്റെ ഗന്ധമുണ്ടാവില്ല ..
മാദകത്വത്തിന്റെ വശീകരണവുമുണ്ടാവില്ല..
ശൂന്യതയുടെ ആകാശത്തെ കുറിച്ച്
അതു പറഞ്ഞു കൊണ്ടേയിരിക്കും ...
ചുടല പറമ്പിലെ ശൂന്യതയുടെ ആഴം
മനുഷ്യ മനസ്സിന്റെ ശവ പറമ്പിനും ഉണ്ടായിരിക്കണം ..
അതു കൊണ്ടാവണം ,
യക്ഷികൾ മനുഷ്യ മനസ്സുകൾക്ക്  കാവലിരിക്കുന്നത് ...

ശ്മശാനത്തിന്റെ ഏകാന്തതയിൽ ,
കത്തിയെരിയുന്ന ചുടലയ്ക്ക് താഴെ ...
പാതിരാവിന്റെ നിശബ്ദതയ്ക്കുള്ളിൽ ...
ചിരിക്കുന്ന അസ്ഥികൾക്കൊപ്പം
ഞാനുമെന്നും കാത്തിരിക്കുന്നു ...
യക്ഷിയെ ...
എന്റെ ഏകാന്തതയ്ക് കൂട്ടിരിക്കുവാൻ ...


                               സുജിത്ത്  2016 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ